കാസര്‍കോട് | പ്ലൈ വുഡ് കയറ്റി പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിനിടെ തീപിടുത്തമുണ്ടായി ഡ്രൈവറും ക്ലീനറും വെന്ത് മരിച്ചു. കര്‍ണാടക മയന്നവര്‍ സ്വദേശി അശോക( 28), പ്രദീപ് (29) എന്നിവരാന് മരിച്ചത്. ഇന്നലെ വൈകിട്ട് കാസര്‍കോട് കല്ലംകൈ ദേശീയ പാതയിലാണ് അപകടം.
ലോറിക്കകത്തുണ്ടായിരുന്ന കെമിക്കല്‍ ദേഹത്ത് മറിഞ്ഞു തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലെറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ ഫോര്‍സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
إرسال تعليق