ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങൾ വിളമ്പിയ മാംസം കഴിക്കണം ‘:വെള്ളിയാഴ്ച്ചകളിൽ മുസ്ലീങ്ങളെ കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ച് ചൈന : കൊടും ക്രൂരതകളുമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം

ബെയ്ജിംഗ് : 
മുസ്ലീങ്ങളോടുള്ള ക്രൂരത തുടർന്ന് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ്”റീ-എഡ്യൂക്കേഷൻ” ക്യാമ്പുകളിലെ ഉയിഗുർ മുസ്ലീങ്ങൾ എല്ലാ വെള്ളിയാഴ്ചയും പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ചൈനീസ് സർക്കാർ നടത്തിയ അതിക്രമങ്ങളുടെ ഇരകളിലൊരാളായ സെയ്‌രഗുൽ സൗത്ബേ പറഞ്ഞു . “എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരായി . അവർ മനപൂർവ്വം മുസ്ലീങ്ങൾക്ക് വിശുദ്ധമായ ആ ദിവസം തിരഞ്ഞെടുത്തു. അത് നിരസിക്കുകയാണെങ്കിൽ കഠിനമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി -സെയ്‌രഗുൽ സൗത്ബേ പറഞ്ഞു

“നിങ്ങൾ ഒരു തടങ്കൽപ്പാളയത്തിൽ ഇരിക്കുമ്പോൾ ഭക്ഷണം കഴിക്കണോ വേണ്ടയോ എന്ന് നിങ്ങൾ തീരുമാനിക്കുന്നില്ല. ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങൾ വിളമ്പിയ മാംസം കഴിക്കണം ‘ ഇതായിരുന്നു ചൈനീസ് അധികൃതരുടെ ഉത്തരവ്.

മുസ്ലീങ്ങൾക്കെതിരായി പന്നി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ചൈനയിൽ സജീവമായ ഒരു ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട് . 2019 ൽ സിൻജിയാങ്ങിന്റെ ഉന്നത അഡ്മിനിസ്ട്രേറ്റർ ഷൊഹ്‌റത്ത് സാക്കിർ സിൻജിയാങ് മേഖലയെ പന്നിവളർത്തൽ കേന്ദ്രമാക്കി മാറ്റുമെന്നും പ്രഖ്യാപിച്ചിരുന്നു.

Post a Comment

أحدث أقدم