തിരുവനന്തപുരം | ബ്രിട്ടനില്‍ നിന്ന് ആദ്യഘട്ടം കേരളത്തിലെത്തിയ ആരിലും ജനിതക മാറ്റം വന്ന അതിവേഗ കൊവിഡില്ല. സംശയത്തെ തുടര്‍ന്ന് പൂനെ വൈറോളജി ലാബിലേക്ക് അയച്ച ആറ് സാമ്പിളുകളുടെ പരിശോധന ഫലം വന്നപ്പോഴാണ് കേരളത്തിന് ആശ്വാസമായത്. പത്തനംതിട്ടയില്‍ നിന്നയച്ച മൂന്ന് സാമ്പിളിന്റെയും എറണാകുളത്ത് നിന്നയച്ച രണ്ട് സാമ്പിളിന്റെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്പിളിന്റെയു ഫലമാണ് ലഭിച്ചത്. രണ്ടാംഘട്ടമയച്ച സാമ്പിളുകളുടെ ഫലം ഇനി വരാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
ഇതുവരെ രോഗം സ്ഥിരീകരിച്ചില്ലെങ്കിലും കേരളം നേരത്തെ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരും. വിമാനത്താവളങ്ങളില്‍ യൂറോപ്പില്‍ നിന്നും എത്തുന്നവരെ കനത്ത സുരക്ഷാ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
إرسال تعليق