ഓവർടേക്ക് ചെയ്തതിന്റെ പേരിൽ നടന്ന തർക്കത്തെത്തുടർന്ന് നടുറോഡില്‍ വനിതാ രാഷ്ട്രീയ നേതാവിനെ കഴുത്തറുത്ത് കൊന്നു. എന്‍സിപിയുടെ വനിതാ നേതാവായ രേഖ ഭൗസാഹേബ് ജാരെയാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് കൊലപാതകം നടത്തിയത്. ഒളിവിൽപോയ പ്രതികൾക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അഹമ്മദ്‌നഗറിലാണ് സംഭവം. കുടുംബത്തോടൊപ്പം പൂനെയിൽ നിന്നും കാറിൽ യാത്ര ചെയ്യുകയായിരുന്നു രേഖ. അക്രമി സംഘത്തിന്റെ വാഹനത്തെ രേഖയുടെ കാർ ഓവർടേക്ക് ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്.
ഓവർടേക്ക് ചെയ്തതിൽ കുപിതരായ സംഘം നടുറോഡില്‍ കാറിനു കുറുകെ ബൈക്ക് നിർത്തി. തുടർന്ന് രേഖയുമായി വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ കത്തി എടുത്ത് രേഖയുടെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
യാത്രയിൽ പെട്ടെന്നുള്ള ദേഷ്യം ഒഴിവാക്കുക
إرسال تعليق