ഇളയ മരുമകളുമായി അവിഹിതം; ഭർത്താവിനെ ഭാര്യയും മൂത്ത മരുമകളും ചേർന്ന് കൊലപ്പെടുത്തി

ഉത്തർപ്രദേശ് : ഇളയ മരുമകളുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് 55കാരനെ ഭാര്യയും മൂത്ത മരുമകളും ചേര്‍ന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം.

ഇയാളുടെ നാലു ആൺ മക്കളിൽ രണ്ട് പേർ വിവാഹിതരാണ്. ഇതിൽ ഇളയ മരുമകളുമായി ഇയാൾക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മക്കൾ നാല് പേരും മുംബൈയില്‍ ജോലി ചെയ്യുന്നു. മരുമകളുമായുള്ള ബന്ധത്തെ ഭാര്യയും മൂത്ത മരുമകളും എതിര്‍ത്തിരുന്നു. തുടർന്ന് പെൺകുട്ടിയെ ഇവര്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടിരുന്നു.

എന്നാൽ, ഇതേ ചൊല്ലി തർക്കമുണ്ടാകുകയും ഇയാൾ മൂത്തമകളെ ആക്രമിച്ച് കണ്ണിന് പരിക്കേല്‍പ്പിച്ചു. ഇവരോട് പിണങ്ങി മറ്റൊരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.
നാല് ദിവസം മുമ്പ് മരുമകളെ കൊണ്ടുവന്ന് തന്നോടൊപ്പം പാര്‍പ്പിച്ചു.

ഇതില്‍ പ്രകോപിതരായ ഭാര്യയും മൂത്ത മരുമകളും ഇയാള്‍ താമസിക്കുന്ന വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
 

Post a Comment

أحدث أقدم