കാസർകോട് | കാസർകോട്ട് എസ് വൈ എസ് പ്രവർത്തകനെ മുസ്‌ലിം ലീഗ് പ്രവർത്തകർ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവി പഴയ കടപ്പുറം മുണ്ടത്തോട് അബ്‌ദുറഹ്‌മാൻ ഔഫ് (32) ആണ് കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം.
സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുന്പോഴായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അബ്‌ദുർറഹഹ്മാനെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഐ എൻ എൽ അനുഭാവി കൂടിയായിരുന്നു അബ്ദുർറഹ‌്മാൻ. ഗൾഫിൽ നിന്ന് ലീവിന് നാട്ടിലെത്തിയതായിരുന്നു.
കല്ലൂരാവി കുഞ്ഞബ്ദുല്ല മുസ‌്ലിയാരുടെയും ആഇശയുടെയും മകനാണ്. ഭാര്യ: ശാഹിന. സഹോദരി: ജുവൈരിയ.
സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ ഇന്ന് ഹർത്താലിന് സി പി എം ആഹ്വാനം ചെയ്തു.
إرسال تعليق