കടൽത്തീരങ്ങളിൽ പോകുന്നവർ ശ്രദ്ധിക്കുക , ചികിത്സയില്ല: വിഷമേറ്റാൽ മിനിട്ടുകൾക്കകം മരണം


സ്വർണ്ണനിറം കണ്ട് തൊട്ടാൽ ഉടൻ മരണം പോലും നൽകാൻ കഴിവുള്ളവയാണ് ബ്ലൂറിങ്ഡ് നീരാളികൾ . അറിഞ്ഞോ അറിയാതെയോ അതീവ വിഷമുള്ള ബ്ലൂറിങ്ഡ് നീരാളിയെ കൈയ്യിലെടുത്താൽ മരണം സംഭവിക്കാം .അതിനിടയിലാണ് ബാങ്കോക്കിലെ ഒരു റസ്റ്റോറന്റിൽ മറ്റ് സമുദ്രോൽപ്പന്നങ്ങൾക്കൊപ്പം ഇവയെ പാചകം ചെയ്ത് വിറ്റത് . പാഥും താനിയിൽ സമുദ്ര വിഭവങ്ങൾ മാത്രം പാകം ചെയ്ത് നൽകുന്നിടത്താണ് സംഭവം.

ഇതുമായി ബന്ധപ്പെട്ട് ഫൂക്കറ്റ് മറൈൻ ബയോളജിക്കൽ സെന്റർ ചീഫ് കോങ്കിയറ്റ് കിറ്റിവറ്റനാവോംഗ് മുന്നറിയിപ്പ് നൽകി ‘ കടൽത്തീരങ്ങളിൽ പോകുന്നവർ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് ,കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഇവ അധികമായി ഇപ്പോൾ കടൽത്തീരങ്ങളിൽ കാണപ്പെടുന്നുണ്ട് .ആളുകൾ ഇത്തരം നീരാളികളെ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്, അതിന്റെ നീല വളയങ്ങളാൽ എളുപ്പത്തിൽ തിരിച്ചറിയാം ‘ അദ്ദേഹം പറഞ്ഞു.

അതീവ അപകടകാരികളായ നീരാളിയാണ് ബ്ലൂറിങ്ഡ് നീരാളികൾ. ഇവയുടെ വിഷമേറ്റാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കും. സ്വർണ നിറമാണ് ഇവയുടെ ശരീരത്തിന്. തിളങ്ങുന്ന ശരീരത്തിൽ നീല വളയങ്ങളുമുണ്ട്. ഇതാണ് ഇവയ്ക്ക് ബ്ലൂറിങ്ഡ് നീരാളികൾ എന്ന പേരു വരാൻ കാരണം. അതീവ വിഷമുള്ള ഇവ പവിഴപ്പുറ്റുകൾക്കിടയിലും പാറക്കൂട്ടങ്ങൾക്കിടയിലുമൊക്കെയാണ് സാധാരണയായി കാണപ്പെടാറുള്ളത്. ജപ്പാൻ മുതൽ ഓസ്ട്രേലിയ വരെ പസിഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായാണ് ഇവയുടെ വാസം.

ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽജീവികളിലൊന്നാണ് ബ്ലൂറിങ്ഡ് നീരാളികൾ.വലുപ്പത്തിൽ ചെറുതാണെങ്കിലും വിഷത്തിന്റെ കാര്യത്തിൽ കേമൻമാരാണിവർ.12 മുതൽ 20സെന്റീമീറ്റർ വരെ നീളമേ ഇവയ്ക്കുള്ളൂ.മിനിട്ടിൽ 26 മനുഷ്യരെ കൊല്ലാനുള്ള വിഷമുണ്ട് ഇവയുടെ ശരീരത്തിൽ. ഇവയുടെ കടിയേറ്റാൽ മിനിട്ടുകൾക്കകം മരണം സംഭവിക്കും. ഇതിനെതിരെയുള്ള പ്രതിവിഷവും ലഭ്യമല്ല

Post a Comment

أحدث أقدم