വീടിനുള്ളില്‍ സ്വയം ചിതയൊരുക്കി വൃദ്ധന്‍ ജീവനൊടുക്കി

പാറശ്ശാല |  വീട്ടിനുള്ളില്‍ സ്വയം ചിതയൊരുക്കി വൃദ്ധന്‍ ആത്മഹത്യ ചെയ്തു. പാറശ്ശാലയ്ക്കു സമീപം നെടുങ്ങോട് കുളവന്‍തറ വീട്ടില്‍ നടരാജ(70)നാണ് സ്വയം തീകൊളുത്തി മരിച്ചത്. ഭാര്യയോടും മക്കളോടും പിണങ്ങി ഒറ്റക്ക് താമസിക്കുകയായിരുന്ന നടരാന്‍ ഇന്നലെ രാത്രിയോടെയാണ് ജീവനൊടുക്കിയത്.

വീട്ടിനുള്ളില്‍നിന്ന് തീ പടരുന്നതു കണ്ട് നാട്ടുകാരും സമീപത്തു താമസിക്കുന്ന മകനും ഓടിയെത്തിയപ്പോഴാണ് ചിതയില്‍ നടരാജന്‍ കത്തിയെരിയുന്നതു കണ്ടത്. നാട്ടുകാര്‍ തീ കെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിയിക്കാവിള ചന്തയിലെ കുലക്കച്ചവടക്കാരനായിരുന്നു മരിച്ച നടരാജന്‍. ഭാര്യ: ലളിത. മക്കള്‍: ശിവരാജ്, ഉഷ, ജയിന്‍രാജ്

Post a Comment

أحدث أقدم