ന്യൂഡല്‍ഹി | നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സര്‍ക്കാര്‍ ഹരജിക്കെതിരെ ദിലീപ് സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കി. വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിറകെയാണ് സര്‍ക്കാര്‍ ഇതേ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതിനെതിരെയാണ് ദിലീപ് ഇപ്പോള്‍ തടസ ഹരജി നല്‍കിയിരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കാതെ ഉത്തരവ് ഇറക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
വിചാരണ കോടതി ജഡ്ജി ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രധാന പല മൊഴികളും രേഖപ്പെടുത്തിയില്ല എന്നും നടി ആരോപിച്ചിരുന്നു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും അത് ഹൈക്കോടതി അംഗീകരിച്ചില്ല. കേസിലെ വിചാരണ പുരാരംഭിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചത്
إرسال تعليق