നായയെ കാറില്‍ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി | വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ച് ക്രൂരത കാട്ടിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക സ്വദേശി യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമ പ്രകാരം യൂസഫിനെതിരെ കേസെടുത്തിട്ടുണ്ട്.

ഇന്ന് രാവിലെ 11 നായിരുന്നു സംഭവം. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നില്‍ കെട്ടിയ ശേഷം വാഹനം ഓടിക്കുകയായിരുന്നു. ദൃശ്യം കണ്ടയാള്‍ ഇതു പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യൂസഫ് പറയുന്നത്.




Post a Comment

أحدث أقدم