മകന്റെ സ്വഭാവത്തിൽ 'മനംമടുത്തു'.. രണ്ട് ഏക്കർ സ്ഥലം വളർത്തുനായയുടെ പേരിൽ എഴുതി അച്ഛൻ

ഭോപ്പാൽ: മക്കളും മാതാപിതാക്കളും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കങ്ങളും വഴക്കും പലയിടത്തും സാധാരണമാണ്. എന്നാൽ മകന്റെ സ്വഭാവത്തിൽ മനം മടുത്ത് പൂർവിക സ്വത്തിന്റെ ഒരു ഭാഗം വളർത്തുനായയുടെ പേരിൽ എഴുതി നൽകിയിരിക്കുകയാണ് ഒരു അച്ഛൻ.

മദ്യപ്രദേശിൽ ചിന്ദ്വാര ജില്ലയിൽ ബാരിബാദയിലാണ് കർഷകനായ പിതാവ് തന്റെ സ്വത്തിന്റെ പകുതി ഭാഗം വളർത്തുനായയുടെ പേരിൽ എഴുതി നൽകിയത്.

50 വയസുള്ള ഓം നാരായൺ വർമ അദ്ദേഹത്തിന്റെ ജാക്കി എന്ന് പേരുള്ള വളർത്തുനായയുടെ പേരിൽ 2 ഏ ക്കർ സ്ഥലമാണ് വില്പത്രത്തിൽ എഴുതി നൽകിയത്. ബാക്കി സ്വത്ത്‌ അദ്ദേഹത്തിന്റെ പേരിൽ തന്നെ ആണ്. അത് അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയുടെ പേരിൽ ആകുമെന്നുമാണ് വില്പത്രത്തിൽ എഴുതിയിരിക്കുന്നത്.അദേഹത്തിന്റെ മരണശേഷം വളർത്തുനായ തെരുവിൽ അനാഥമാകരുതെന്നും അദ്ദേഹം വ്യക്തമാകുന്നു.

അതേസമയം 11 മാസം പ്രായമുള്ള തന്റെ വളർത്തുനായ തന്റെ കാലശേഷം കഷ്ടപെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജാക്കിയെ നോക്കുന്നവർക് സ്വത്തിന്റെ ഒരു ഭാഗവും അവകാശമായി ലഭിക്കുമെന്ന് വിൽപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

Post a Comment

أحدث أقدم