കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി മോദി:വികസനത്തിനായി പരിഷ്കാരങ്ങൾ ആവശ്യമാണ്: പ്രധാനമന്ത്രി Farmer bill modi

കഴിഞ്ഞുപോയ നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ട് പുതിയ യുഗം സൃഷ്‌ടിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ നൂറ്റാണ്ടില്‍ കൊണ്ടുവന്ന മികച്ച നിയമങ്ങൾ ഇന്നത്തെ നൂറ്റാണ്ടിന് ഭാരമായിമാറിയിരിക്കുകയാണെന്നും വികസനത്തിനായി പരിഷ്കാരങ്ങൾ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാര്‍ കൊണ്ടുവന്ന കാ‌‌ർഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നാളെ രാജ്യവ്യാപകമായി ഭാരത് ബന്ദ് നടത്താനൊരുങ്ങുന്നതിന് പിന്നാലെയാണ് മോദി ഇങ്ങിനെ പറഞ്ഞത്.പരിഷ്ക്കാരങ്ങൾ എന്നത് തുടർച്ചയായ പ്രക്രിയയാണ്. കേന്ദ്രത്തിലെ ബിജെപി സർക്കാർ സമഗ്ര പരിഷ്ക്കാരങ്ങൾ രാജ്യത്ത് നടപ്പാക്കുന്നുണ്ടെന്നും മോദി ഇതോടൊപ്പം പറഞ്ഞു.

അതേസമയം, കർഷകർ നാളെ നടത്താൻ ഒരുങ്ങുന്ന ഭാരത് ബന്ദിന് പ്രതിപക്ഷ പാർട്ടികളും വിവിധ സംസ്ഥാന സർക്കാരുകളും പിന്തുണ നൽകിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും സുരക്ഷ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശവും നല്‍കി.

Post a Comment

Previous Post Next Post