കൊച്ചി | എറണാകുളം പച്ചാളത്ത് വീടിന് തീപ്പിടിച്ച് ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും പൂര്‍ണമായി കത്തിനശിച്ചു. ഓടുമേഞ്ഞ വീടിന്റെ ഒരു ഭാഗവും കത്തിയിട്ടുണ്ട്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പച്ചാളം ടി ഡി നാരായണ മേനോന്‍ റോഡിന് സമീപത്തെ വീടിനാണ് പുലര്‍ച്ചെ മൂന്നോടെ തീപിടിച്ചത്. നാലു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തീ പടരുന്നത് കണ്ടയുടന്‍ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.
അഗ്നിശമന സേനയുടെ മൂന്ന് യൂനിറ്റുകള്‍ ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
إرسال تعليق