കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട; പിടിച്ചെടുത്തത് 865.80 ഗ്രാം

കരിപ്പൂര്‍ | കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട. 865.80 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇതിന് 43 ലക്ഷം രൂപയോളം വില വരും. മലപ്പുറം കാളികാവ് സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. ദുബൈയില്‍ നിന്നും കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍.

സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

Post a Comment

أحدث أقدم