ജിദ്ദ | സഊദിയിലെ ജിദ്ദയില്‍ ജോലിക്കിടെ വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു.
മലപ്പുറം എടവണ്ണ പാലപ്പറ്റ വാലത്തില്‍ മുഹമ്മദ്-കടൂറെന്‍ ഉമ്മത്തി ഉമ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (47) ആണ് മരിച്ചത്.
ഒരാഴ്ച്ചമുന്‍പ് ജിദ്ദയിലെ ഇന്‍ഡസ്ട്രിയല്‍ ഭാഗത്ത് സി സി ടിവി ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് പരുക്കേറ്റ് ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് മരണം
ഭാര്യ: ബുഷ്റ പുല്ലഞ്ചേരി, മക്കള്‍: നിഷാല്‍ ഫര്‍ഹാന്‍, ലന ഫര്‍ഹാന്‍,ലാസിന്‍ ഫര്‍ഹാന്‍,
സഹോദരങ്ങള്‍: അബ്ദുല്‍റഹ്മാന്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഹകീം, അയ്യൂബ് ഖാന്‍.
إرسال تعليق