പത്തനംതിട്ട: മക്കളെ റോഡില്‍ നിര്‍ത്തിയ ശേഷം കാമുകനൊപ്പം പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിപ്പുറം സ്വദേശിയായ ബീനയെയാണ് കടമനിട്ടയില്‍ നിന്നും പോലീസ് പിടികൂടിയത്. ഒമ്പതും പതിമൂന്നും വയസുള്ള ആണ്‍ മക്കളോടായിരുന്നു അമ്മയുടെ ക്രൂരത. കഴിഞ്ഞ 14-ാം തീയതിയാണ് സംഭവം. മക്കളെയും കൂട്ടി ബന്ധുവീട്ടിലേക്ക് എന്നും പറഞ്ഞാണ് ബീന പോയത്.
ബന്ധുവീടിന് സമീപം റോഡില്‍ മക്കളെ ഉപേക്ഷിച്ച ശേഷം ബീന അവിടെ കാത്തു നിന്ന കാമുകനായ രതീഷിനൊപ്പം പോവുകയായിരുന്നു. രാമേശ്വരം തേനി ബെംഗ്ലരൂ തുടങ്ങിയ സ്ഥലങ്ങളില്‍ പോയി. വിനോദ യാത്ര കഴിഞ്ഞ് ഇരുവരും കടമനിട്ടയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴുയുമ്പോഴാണ് പൊലീസ് പിടികൂടുന്നത്.
സിം മാറ്റി മാറ്റി ഉപയോഗിച്ചായിരുന്നു പ്രതികള്‍ സഞ്ചിരിച്ചിരുന്നത്. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലേക്കുമാണ് മാറ്റിയത്. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. നിരവധി കേസുകളില്‍ പ്രതിയുമാണ്
إرسال تعليق