കൊല്ലത്ത് ഭിന്നശേഷിക്കാരിയായ പതിനഞ്ച്കാരിക്ക് പീഡനം; കേസെടുത്തതിന് പിറകെ പ്രതി മുങ്ങി

കൊല്ലം | കടക്കലില്‍ ഭിന്നശേഷിക്കാരിയായ പതിനഞ്ചുകാരിയെ അമ്പത്തിയേഴുകാരന്‍ പീഡിപ്പിച്ചതായി പരാതി. പോലീസ് കേസെടുത്തതിന് പിറകെ ഇയാള്‍ മുങ്ങി. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്താണ് കടക്കല്‍ സ്വദേശിനി ദളിത് കുടുംബത്തിലെ അംഗവുമായ ഭിന്നശേഷിക്കാരിയായ കുട്ടി പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം കുട്ടിയെ അമ്മ കുളിപ്പിക്കുന്നതിടെ ശരീരമാസകലം പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ വിശദപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെയാണ് സമീപവാസിയായ അമ്പത്തിയേഴുകാരന്റെ പേര് കുട്ടി പറഞ്ഞത്. പോലീസ് കേസെടുത്തെന്നറിഞ്ഞതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി

Post a Comment

أحدث أقدم