
കാസർകോട് : പോപ്പുലർ ഫിനാൻസിന്റെ ജില്ലയിലെ ശാഖകൾ അടച്ചു പൂട്ടാൻ ഉത്തരവ്. ജില്ലാ കളക്ടർ ഡോ.സുജിത് ബാബുവാണ് ശാഖകളും അനുബന്ധ സ്ഥാപനങ്ങളും അടച്ച് പൂട്ടാൻ ഉത്തരവിട്ടത്. ശാഖകൾ സീൽ ചെയ്ത് താക്കോൽ കളക്ടർക്ക് കൈമാറാനാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അടച്ചു പൂട്ടുന്ന സ്ഥാപനങ്ങൾക്ക് ആവശ്യത്തിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു. പോപ്പുലർ ഫിനാൻസിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവൻ അക്കൗണ്ടുകളും മരവിപ്പിക്കാനും നിർദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾക്കും, ജില്ലാ ലീഡ് ബാങ്ക് മാനേജർമാർക്കും ഉത്തരവ് നൽകി.
إرسال تعليق