കള്ളപ്പണ കേസില്‍ ശിവശങ്കറിനെതിരെ രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും

കൊച്ചി | എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിട്ട് ഈ മാസം 29 ന് 60 ദിവസം പൂര്‍ത്തിയാകുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

കള്ളപ്പണക്കേസില്‍ ശിവശങ്കര്‍ക്കെതിരെയുള്ള ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുമെങ്കിലും കള്ളപ്പണം, ബിനാമി ഇടപാടുകളില്‍ ശിവശങ്കറിനെതിരെയുള്ള അന്വേഷണം തുടരും. ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. ഡോളര്‍ കടത്ത് കേസിലും ശിവശങ്കറിനെതിരെ ഇ ഡി അന്വേഷണം നടത്തുന്നുണ്ട്.

Post a Comment

أحدث أقدم