
കാബൂൾ :
അഫ്ഗാനിസ്താനിൽ മാദ്ധ്യമ പ്രവർത്തകയെയും ഡ്രൈവറെയും പട്ടാപ്പകൽ വെടിവെച്ച് കൊന്നു. ഇനികാസ് ടിവിയിലെ വാർത്താ അവതാരിക മലാല മൈവന്ദും ഇവരുടെ ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ജലാൽബാദിലെ അറബാനോ ഗോലയിലായിരുന്നു സംഭവം.
രാവിലെ ജോലിക്കായി സ്ഥാപനത്തിലേക്ക് പോകുന്നതിനിടെയാണ് മലാലയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി വാഹനത്തിൽ എത്തിയ ഒരു സംഘം ആളുകൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണ വിവരം ചാനൽ മേധാവി സൽമായി ലത്തീഫ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിൽ താലിബാൻ ഭീകരരാണെന്നാണ് സംശയിക്കുന്നത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ നിഷേധിച്ചു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അഫ്ഗാൻ ഇൻഡിപെന്റന്റ് ജേണലിസ്റ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ വർഷമാത്രം രാജ്യത്ത് പത്തിലധികം മാദ്ധ്യമ പ്രവർത്തകരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.
إرسال تعليق