പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി snews



കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി. ഇബ്രാഹിം കുഞ്ഞ് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ആശുപത്രിയിൽ ഡിസംബർ 28ന് ചോദ്യം ചെയ്യാനാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്.

രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണിവരേയും ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതൽ അഞ്ച് മണി വരേയും ചോദ്യം ചെയ്യാനാണ് അനുമതി. ഓരോ മണിക്കൂറിനിടയിലും 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടിക്കരുതെന്നും വിജിലൻസിന് നിർദ്ദേശം നൽകി. കൊറോണ മാനദണ്ഡം പാലിച്ചായിരിക്കും ചോദ്യം ചെയ്യൽ.

പാലരിവട്ടം പാലം അഴിമതിക്കേസിൽ അഞ്ചാം പ്രതിയാണ് ഇബ്രാഹിം കുഞ്ഞ്. നിലവിൽ അദ്ദേഹം മൾട്ടിപ്പിൾ മൈലോമ എന്ന അർബുദ രോഗത്തിന് ചികിത്സയിലാണ്. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് 25ഓളം കേസുകൾ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

Post a Comment

أحدث أقدم