മഴ പെയ്യാൻ പ്രാര്‍ത്ഥന നടത്തൂ; ജനങ്ങളോട് ആഹ്വാനവുമായി യുഎഇ പ്രസിഡന്റ്



രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥന നടത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഡിസംബര്‍ 18 ന് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് മുമ്പായി പ്രാര്‍ത്ഥന നടത്താനാണ് അദ്ദേഹം ആഹ്വാനം ചെയ്തിരിക്കുന്നത്.

മഴ പെയ്യാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് അറബിയില്‍ സലാത് അല്‍ ഇസ്തിസ്ഖാ എന്നാണ് പറയുന്നത്. ജുമുഅ പ്രാര്‍ത്ഥനയ്ക്ക് 10 മിനിറ്റ് മുമ്പാണ് മഴയ്ക്ക് വേണ്ടിയുള്ള ഈ പ്രാര്‍ത്ഥന നടത്തേണ്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിര്‍ത്തിവെച്ചിരുന്ന ജുമുഅ നമസ്‌കാരം ഡിസംബര്‍ നാലിനാണ് രാജ്യത്ത് പുനരാരംഭിച്ചത്.


Post a Comment

أحدث أقدم