മുസ്ലിം ലീഗ് അരും കൊലക്കെതിരെ കാസറഗോഡ് എസ് വൈ എസ് ഉജ്ജ്വല പ്രതിഷേധ മാർച്ച്

കാസർകോട്:
കാഞ്ഞങ്ങാട് പഴയ കടപ്പുരത്തെ 
 എസ് വൈ എസ് പ്രവർത്തകനെ മുസ്‌ലിം ലീഗ് പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ് വൈ എസ് കാസറഗോഡ് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിഷേധമിരമ്പി.
 തെരഞ്ഞടുപ്പിലെ പരാജയത്തിൻ്റെ ജാള്യത മറക്കാൻ സുന്നി പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ മാർച്ചിൽ ശക്തമായ താക്കീത് ഉയർന്നു.
ആശയം തോൽക്കുമ്പോഴാണ് ആയുധമേന്തിണ്ടി വരുന്നതെന്നും തെരഞ്ഞടുപ്പുകൾ ഇനിയുമുണ്ടെന്ന് ലീഗ് മറക്കരുതെന്നും പ്രതിഷേധ മാർച്ച് മുന്നറിയിപ്പ് നൽകി. അക്രമികളെ ഉടൻ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷണമെന്നും പ്രതിഷേധ മാർച്ചിൽ ആവശ്യപ്പെട്ടു.

കാസറഗോഡ്  സോൺ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച് പഴയ ബസ്സ് സ്റ്റാന്റ് മാർക്കറ്റ് റോഡിന് മുൻ വശം സമാപിച്ചു  അബ്ദുൽ റസാഖ് സഖാഫി കോട്ടകുന്ന്, മുഹമ്മദ്‌ ടിപ്പു നഗർ, മുനീർ സഅദി, ahmad സഅദി, ഹുസൈൻ മുട്ടത്തോടി, സംസീർ സൈനി, ബാദുഷ ഹാദി മൊഗർ നെത്രത്വം നൽകി 






Post a Comment

أحدث أقدم