പുത്തിഗെ: സമസ്ത ജില്ലാ വൈ പ്രസിഡനന്റും മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റി എക്‌സിക്യൂട്ടീവ് മെമ്പറും പ്രധാന മുദരിസുമായ ബെള്ളിപാടി അബ്ദുല്ല മുസ്ലിയാരുടെ അനുസ്മരണ ദിക്ര്‍ ദുആ മജ്‌ലിസ് ഇന്ന് ( ജനുവരി 28) മുഹിമ്മാത്തിൽ. വഫാത്തിന്റെ ഏഴാം ദിനമായ ഇന്ന് രാവിലെ 11 .30 ന് പരിപാടികൾ ആരംഭിക്കും. ഖബറടക്കം മുതല്‍ തുടരുന്ന ഖത്മുല്‍ ഖുര്‍ആനിന്റെ സമാപനം ,ദിഖ്‌റ് ഹൽഖ ,മൗലിദ് സദസ്സ് ,അനുസ്മരണ പ്രഭാഷണം , സമാപന പ്രാർത്ഥന എന്നിവ അനുസരണ ഭാഗമായി നടക്കും . സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ,സയ്യിദ് ഇബ്രാഹിം അൽ ഹാദി തങ്ങൾ ,സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ ,ബി .എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,പള്ളങ്കോട് അബ്ദുൽ കാദിർ മദനി ,മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ,വൈ .എം അബ്ദുൽ റഹ്മാൻ അഹ്‌സനി,ഉമർ സഖാഫി കർണൂർ ,സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ,അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ ,ഹാജി അമീറലി ചൂരി,സുലൈമാൻ കരിവെള്ളൂർ ,മൂസ സഖാഫി കളത്തൂർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വ നൽകും .
إرسال تعليق