കേരള കർണാടക അതിർത്തിയായ പാണത്തൂർ-പരിയാരം ചെത്തുകയയിൽ വിവാഹപാർടി സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. സുള്ള്യയിൽ നിന്നും ചെന്നക്കയത്തേക്ക് വരികയായിരുന്ന വധുവും സംഘവും സഞ്ചരിച്ച എ എ 1539 നമ്പർ സ്വകാര്യ ബസാണ് കുഴിയിലേക്ക് മറിഞ്ഞത്.
പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി. പൂടങ്കല്ല് താലൂക്ക് ആശുപത്രി. സുള്ള്യ സർക്കാർ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച 12.30 മണിയോടെയാണ് സംഭവം. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പോലീസും ഫയർഫോഴ്സും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.
إرسال تعليق