തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആന പാപ്പാനെ കുത്തിക്കൊന്നു. നെയ്യാറ്റിൻകര ആയയിൽ ക്ഷേത്രംവക ആന രണ്ടാം പാപ്പാനെയാണ് കുത്തിക്കൊന്നത്.
ഗൗരി നന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ വിഷ്ണുവിനെ കുത്തി കൊലപ്പെടുത്തിയത്. പ്രകോപിതനായ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്താണ് പതിവായി ആനയെ കെട്ടുന്നത്. ഇന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവമുണ്ടായത്.
إرسال تعليق