അങ്കണവാടികൾ തുറക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: 
അങ്കണവാടികൾ തുറക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഈ മാസം 31ന് അകം തുറക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. അമ്മമാർക്കും കുട്ടികൾക്കും പോഷകാഹാരം ഉറപ്പാക്കണമെന്ന് കോടതി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പിന് നിർദ്ദേശം നൽകി.

കണ്ടൈയ്‌മെന്റ് സോണുകളിൽ ഒഴികെയുള്ള അങ്കണവാടികൾക്ക് പ്രവർത്തനം തുടങ്ങാം. അംഗണവാടികൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാനങ്ങൾക്ക് എടുക്കാമെന്നും കോടതി അറിയിച്ചു.

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ലഭ്യമാകുന്നുണ്ടോ എന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

Post a Comment

أحدث أقدم