അഗര്‍ത്തല: കുട്ടികളുടെ മുന്നില്‍വച്ച് ഭാര്യയേയും ഭാര്യമാതാവിനെയും കൊലപ്പെടുത്തി ശരീരം വെട്ടിനുറുക്കി യുവാവ്. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീകളെയാണ്. അവര്‍ക്ക് മുന്നില്‍ പേടിച്ച് നിലവിളിക്കുന്ന കുട്ടികളെയുമാണ് നാട്ടുകാര്‍ കണ്ടതെന്ന് പോലീസ് പറഞ്ഞു.
ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ മറ്റൊരു മുറിയില്‍ ബോധരഹിതനായി കണ്ടെത്തി. ഇയാളുടെ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തി. കൊലപാതകത്തിലേക്ക് നയച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായില്ലെന്നും ബോധം വന്നതിനുശേഷം ഇയാളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ നാലു മാസങ്ങളായി ഭാര്യമാതാവിനൊപ്പമാണ് ഭാര്യയും കുട്ടികളും താമസിക്കുന്നത്. ഇരുവരും വിവാഹമോചനത്തിന്റെ വക്കിലാണെന്നും പോലീസ് പറഞ്ഞു. ദാമ്പത്യ പ്രശ്‌നങ്ങളായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
إرسال تعليق