തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില വര്‍ധനവ് ഫെബ്രുവരി ഒന്നു മുതല്‍നടപ്പില്‍ നിലവില്‍ വരും. ബിയര്‍, വൈന്‍ എന്നിവയുടെ വിലയില്‍ വര്‍ദ്ധനവില്ല. അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ദ്ധന അനുവദിച്ചാണ് വിതരണക്കാരുമായി ബെവ്‌കൊ ഈ വര്‍ഷം കരാറില്‍ ഏര്‍പ്പെടുക. ഇതുസംബന്ധിച്ച് രണ്ടു ദിവസത്തിനകം സമ്മതപത്രം നല്‍കണമെന്നും ബെവ്‌കോ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
സ്പിറ്റിന്റെ വില വര്‍ദ്ധിച്ചെങ്കിലും മദ്യവിലയില്‍ വര്‍ദ്ധനവുണ്ടായില്ല. എന്നാല്‍ സ്പിരിറ്റിന്റെ വില കണക്കാക്കി മദ്യത്തിന്റെ വില വര്‍ദ്ധിപ്പിക്കണമെന്ന് വിതരണ കമ്പനികള്‍ ബെവ്‌കൊയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണനയിലെടുത്ത് പുതിയ ടെന്‍ഡര്‍ സമര്‍പ്പിച്ചെങ്കിലും കോവിഡ് ടെന്‍ഡര്‍നടപടികള്‍ നീണ്ടുപോകാന്‍ കാരണമായി. നിലവില്‍ബെവ്‌കോയുമായി കരാറുള്ള കമ്പനികള്‍ക്ക് പരമാവധി ഏഴു ശതമാനം വിലവര്‍ദ്ധന ബെവ്‌കോ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ബ്രാന്‍ഡുകള്‍ക്ക് ഉറപ്പിച്ച തുകയില്‍ നിന്നും അഞ്ചു ശതമാനം വിലക്കുറവില്‍ കരാര്‍ നല്‍കും.
സ്‌ട്രോങ്ങ്, പ്രീമിയം, ഡിലക്‌സ് എന്നിങ്ങനെ നിലവിലുള്ള ബ്രാന്‍ഡുകള്‍ക്ക് പേരുനല്‍കിയിട്ടുണ്ടെങ്കിലും പുതിയ ടെണ്ടര്‍ നല്‍കിയിട്ടുണ്ടെങ്കിലും അവയ്ക്ക് വില വര്‍ധന അനുവദിക്കില്ല. ബെവ്‌കോ തീരുമാനം വിതരണക്കാരെ രേഖാ മൂലം അറിയിച്ചിട്ടുണ്ട്.
إرسال تعليق