കാഞ്ഞിരത്താണിയില്‍ വീട്ടുവളപ്പില്‍ കുഴിയെടുക്കവെ സ്ഫോടനം; ഒരാള്‍ക്ക് പരുക്ക്

തൃത്താല | കപ്പൂര്‍ കാഞ്ഞിരത്താണിയില്‍ വീട്ടുവളപ്പില്‍ കുഴിയെടുക്കവെ സ്ഫോടനം. പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പരുക്കേറ്റു.സംഭവസ്ഥലത്ത് ബോംബ് സ്‌ക്വാഡും ചാലിശ്ശേരി പോലീസും പരിശോധന നടത്തി.
കാഞ്ഞിരത്താണി പാറക്കാട്ടില്‍ വേണുഗോപാലിന്റെ മകന്‍ വിനോദ് (38) ന് ആണ് പരുക്കേറ്റത്. ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടുവളപ്പില്‍ വേലിയില്‍ കുരുങ്ങി ചത്ത പാമ്പിനെ കുഴിച്ചിടുവാന്‍ കുഴിയെടുക്കുമ്പോള്‍ നടന്ന പൊട്ടിത്തെറിയിലാണ് വിനോദിന് മുഖത്തും ശരീര ഭാഗങ്ങളിലും പരുക്കേറ്റത്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. സംഭവസ്ഥലത്ത് നിന്നും കരിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രമേ കാരണം വ്യക്തമാവുകയുള്ളുവെന്നും ചാലിശ്ശേരി പോലീസ് വ്യക്തമാക്കി.

Post a Comment

أحدث أقدم