എല്ലാ വീട്ടിലും ലാപ്ടോപ്പ്;ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യ ഇന്റര്‍നെറ്റ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ തൊഴില്‍ മേഖലയെ പരിഷ്‌ക്കരിക്കാനുള്ള പ്രഖ്യാപനങ്ങളും. കോവിഡ് തൊഴില്‍ഘടനയെ അടിമുടി പൊളിച്ചെഴുതിയെന്നും അതിന് അനുസൃതമായ രീതിയില്‍ തൊഴിലവസരം സൃഷ്ടിക്കുമെന്നും പ്രഖ്യാപനം.

അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക്ക് വഴി പരിശീലനം

കേരളത്തെ നോളജ് ഇക്കോണമി ആക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപനത്തിലുള്ളത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് ഫാഷനായി മാറിയിരിക്കുന്ന ഇക്കാലത്ത് അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. 50 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക്ക് വഴി പരിശീലനം നല്‍കും.

വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴിലന്വേഷകരുടെ വിവരങ്ങള്‍

അഭ്യസ്ത വിദ്യര്‍ക്ക് തൊഴില്‍ കര്‍മ്മ പദ്ധതി. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടേയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. തൊഴില്‍ അന്വേഷകരുടെ വിവരം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കും. ഈ പ്ലാറ്റ്‌ഫോമില്‍ നിന്നും തൊഴില്‍ കിട്ടുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും.

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ്

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ് ഉണ്ടാക്കാന്‍ തക്കവിധത്തില്‍ ലാപ്‌ടോപ് പദ്ധതി വിപുലപ്പെടുത്തും. ബിപിഎല്‍ വിഭാഗത്തിന് ലാപ്‌ടോപ്പിന് 25 ശതമാനം സബ്‌സീഡി.

കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍

ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരുടേയും കുത്തകയാക്കില്ല. എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യ അവസരം. കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും. 14 ജില്ലകളില്‍ 600 ഓഫീസുകള്‍ ഉള്‍പ്പെടുന്ന പദ്ധതിയാകും ഇത്. കെ ഫോണ്‍ പദ്ധതിക്കായി 166 കോടി രുപ കൂടി വകയിരുത്തി.

ആരോഗ്യ വകുപ്പില്‍ 4000 തസ്തികകള്‍

ആരോഗ്യവകുപ്പില്‍ നാലായിരം തസ്തിക സൃഷ്ടിക്കും. തസ്തികകള്‍ ഏങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന് തീരുമാനിക്കാം. ആരോഗ്യവകുപ്പിന്റെ ചെലവുകള്‍ക്ക് നിയന്ത്രണം എടുത്തുകളഞ്ഞു.

Post a Comment

أحدث أقدم