ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികളുടെ ആത്മഹത്യ; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ലോക്കല്‍ പോലീസിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. ആത്മഹത്യക്ക് ഇടയാക്കിയ സാഹചര്യമടക്കം അന്വേഷിക്കും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിന് അന്വേഷണ ഉത്തരവ് കൈാറി ഡി ജി പി ഉത്തരവ് പുറത്തിറക്കി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെ ആരോപണമുള്ളതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന് റൂറല്‍ എസ് പി നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍കൂടിയാണ് നടപടി.

 

Post a Comment

أحدث أقدم