റാഞ്ചി : വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്തു. തുടർന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ രാംഗാര്‍ഹ് ജില്ലയിലെ വികാസ് നഗര്‍ ഏരിയയിലാണ് സംഭവം.
കുട്ടിയുടെ അയൽക്കാരനായ അജയ് തുരി എന്നയാളാണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടി. സംഭവം അമ്മയോട് പറഞ്ഞു. തുടർന്ന്, നാട്ടുകാര്‍ ഇയാളുടെ വീട് വളഞ്ഞു മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറി.
ഇയാൾക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
إرسال تعليق