കണ്ണൂരില്‍ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി; ഏഴ് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍ | കണ്ണൂരിലെ തളിപ്പറമ്പില്‍ വന്‍തോതില്‍ ലഹരിമരുന്ന് പിടികൂടി. സ്ത്രീകളുള്‍പ്പെടെ ഏഴ് പേരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതുവത്സര ആഘോഷത്തിനായി എത്തിച്ച ലഹരി മരുന്നുകളാണ് പിടികൂടിയത്.

എം ഡി എം, ഹാഷിഷ് ഓയില്‍, എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. ഇവയ്ക്ക് അഞ്ച് ലക്ഷം രൂപ വിലമതിക്കും. കണ്ണൂരിലെ ബക്കളത്തെ ഹോട്ടലില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Post a Comment

أحدث أقدم