പാലക്കാട്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും അമ്മാവനും ശിക്ഷിക്കപ്പെടണമെന്നു ഹരിത. തേങ്കുറുശി ദുരാഭിമാനക്കൊല കേസിൽ മൊഴിയെടുക്കുന്നതിനിടെയായിരുന്നു കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത ഉദ്യോഗസ്ഥരോട് അഭ്യർത്ഥന നടത്തിയത്.
'ആറുവർഷമായി ഞങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നു. അനീഷിന്റെ അമ്മ രാധ എന്റെ തറവാട്ടുവീട്ടിൽ കുറച്ചുകാലമായി പണിക്ക് വരാറുണ്ട്. അനീഷുമായുളള അടുപ്പത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ അച്ഛനും അമ്മാവനും കല്യാണ ആലോചന വേഗത്തിലാക്കി. അതോടെ ഞങ്ങൾ ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചു.' ഹരിത പറഞ്ഞു.
'അനീഷേട്ടനെ അമ്മാവൻ വഴിക്കു തടഞ്ഞു നിർത്തുന്നതുൾപ്പെടെ ഉണ്ടായി. ജാതിയിലും സാമ്പത്തികത്തിലും താഴെയുളളയാളെ വിവാഹം കഴിച്ചതിലുളള വൈരാഗ്യവും ദുരഭിമാനവുമാണ് ഭർത്താവിനെ കൊലപ്പെടുത്തിയതിനു കാരണ'മെന്ന് അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിലും ഹരിത വ്യക്തമാക്കിയിട്ടുണ്ട്. മൊഴിയെടുക്കൽ 3 മണിക്കൂർ നീണ്ടു.
إرسال تعليق