സംസ്ഥാനത്ത് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി;സംസ്ഥാനത്ത് ഇന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുക ആരോഗ്യപ്രവര്‍ത്തകര്‍

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ സംസ്ഥാനം തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി. ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആണ് വാക്‌സിന്‍ കുത്തിവെപ്പ് എടുക്കുന്നത്. 10.30ഓടെ വാക്‌സിനേഷന്‍ തുടങ്ങും. ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ ഇന്ന് വാക്‌സിന്‍ എടുക്കും. 13300 പേര്‍ ഇന്ന് വാക്സിന്‍ സ്വീകരിക്കും

133 വാക്‌സീനേഷന്‍ കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. കൊവിഷീല്‍ഡ് വാക്‌സീന്‍ ആണ് ഇവിടെ ഉപയോഗിക്കുക. ഇന്ന് മുതല്‍ 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവെപ്പ് എടുക്കും. നാളെ മുതല്‍ കൊവിന്‍ ആപ്പ് ആക്ടിവേറ്റ് ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സന്ദേശം വന്ന് തുടങ്ങും. കുത്തിവെപ്പിന് എത്തേണ്ട കേന്ദ്രം , സമയം എല്ലാം സന്ദേശത്തില്‍ ഉണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ ദിവസവും വാക്‌സിനേഷന്‍ നടക്കും. എന്നാല്‍ തിരുവനന്തപുരം അടക്കംചില ജില്ലകളിലെങ്കിലും സ്വകാര്യ ആശുപത്രികളില്‍ ഒന്നിട വിട്ട ദിവസങ്ങളിലാകും കുത്തിവയ്പ് നല്‍കുക.

ആദ്യ കുത്തിവയ്പ് കഴിഞ്ഞ് 21 ദിവസം മുതല്‍ ഭാഗിക പ്രതിരോധ ശേഷി , 28 ദിവസത്തിന് ശേഷമുള്ള രണ്ടാമത്തെ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞ് പൂര്‍ണ പ്രതിരോധം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍. രണ്ടാം ഘട്ടത്തിലേക്കുള്ള കൊവിഡ് വാക്‌സിന്‍ ഫെബ്രുവരി ആദ്യവാരത്തോടെ വീണ്ടുമെത്തിക്കും

Post a Comment

أحدث أقدم