രാമനാട്ടുകര: വ്യാജ ഇ മെയിൽ അക്കൗണ്ട് ഉണ്ടാക്കി ഫാറൂഖ് കോളേജിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി പരാതി. കോളേജിന്റേതെന്ന പേരിൽ വ്യാജ സർക്കുലറുകൾ അയയ്ക്കുന്നതായും പ്രിൻസിപ്പൽ ഡോ. കെ.എം.നസീർ പരാതിയിൽ പറയുന്നു. ഇതു സംബന്ധിച്ച് സൈബർ സെല്ലിനും ഫറോക് പോലീസിലും പരാതി നൽകിയിട്ടുണ്ട്. കോളേജിന്റെയും പ്രിൻസിപ്പലിനെയും അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ അയക്കുന്നതായാണ് പരാതി. കോളേജിന്റെ ലോഗോയും ലെറ്റർഹെഡിന്റെ മാതൃകയും ഉപയോഗിച്ച് മോശപ്പെട്ട രീതിയിൽ സർക്കുലർ ഇറക്കുന്നതായും പരാതിയിലുണ്ട്. പ്രിൻസിപ്പലിന്റെ പേരിൽ ഉണ്ടാക്കിയ അക്കൗണ്ടിലൂടെ കോളേജിലെ ജീവനക്കാർക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സന്ദേശങ്ങളും അയക്കുന്നുണ്ട്. സന്ദേശം വ്യാപിപ്പിക്കുന്നത് തടയണമെന്നും കുറ്റക്കാരെ ഉടൻ കണ്ടെത്തി ശിക്ഷിക്കണമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. കെ.എം.നസീർ ആവശ്യപ്പെട്ടു
إرسال تعليق