മനാമ > അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ മലയാളിക്ക്. മസ്കത്തിൽ ബിസിനസുകാരനായ 28കാരന് കോഴിക്കോട് സ്വദേശി എൻവി അബ്ദുസലാമിനാണ് ബിഗ് ടിക്കറ്റിന്റെ 20 ദശലക്ഷം ദിർഹം (ഏതാണ്ട് 40 കോടി രൂപ) ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ ഏറ്റവുംവലിയ സമ്മാനമാണിത്.
കഴിഞ്ഞ ആറു വർഷത്തിലേറെയായി മസ്കത്തിലുള്ള സലാം അവിടെ ഷോപ്പിങ് സെന്റർ നടത്തുകയാണ്. മൂന്നു മാസം പ്രായമായ കുഞ്ഞടക്കം രണ്ട് കുട്ടികളുണ്ട്. ഓൺലൈനിലൂടെ ഡിസംബർ 29നാണ് ടിക്കറ്റ് എടുത്തത്. നാലാം തവണയാണ് ബിഗ് ടിക്കറ്റിലെ ഭാഗ്യ പരീക്ഷണം. സുഹൃത്തുക്കളുമായി ചേർന്നാണോ ടിക്കറ്റ് എടുത്തതെന്ന് വ്യക്തമല്ല.
കഴിഞ്ഞതവണത്തെ ബമ്പർ വിജയി ജോർജ് ജേക്കബാണ് നറുക്കെടുത്തത്. ഇത്തവണ രണ്ടാം സമ്മാനം 30 ലക്ഷം ദിർഹ (6 കോടി രൂപയോളം)വും മൂന്നാം സമ്മാനം 10 ലക്ഷം ദിർഹ(രണ്ട് കോടിയോളം രൂപ)വുമായിരുന്നു. രണ്ടാം സമ്മാനം ലഭിച്ചത് മലയാളിയായ സഞ്ജു തോമസിനാണ്. മൂന്നാം സമ്മാനം പാകിസ്ഥാൻ സ്വദേശിക്കാണ്.
إرسال تعليق