കൊല്ലം | കൊല്ലം ഓച്ചിറയിലെ കയര്‍ ഫാക്ടറിയില്‍ തീപ്പിടിത്തം. ഇന്നലെ രാത്രി 11ഓടെയാണ് തീപ്പിടിത്തമുണ്ടായത്. കയറുകളും ഫാക്ടറി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോഡ് കയറ്റിയ വാഹനവും പൂര്‍ണമായി കത്തിനശിച്ചു. ആലുംപീടികയിലെ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയിലാണ് തീപ്പിടിത്തമുണ്ടായത്.
Read More;
നിങ്ങളുടെ വാട്സ്ആപ് നമ്പറിന് ഷോർട്ട് ലിങ്ക് ഉണ്ടാക്കാം Create short link🖱️
അഗ്നിശമന സേനാ വാഹനങ്ങളും
നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. അരക്കോടിയിലേറെ രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
إرسال تعليق