കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കൊലചെയ്യപ്പെട്ട അബ്ദുൾ റഹ്‌മാൻ ഔഫിന്‍റെ കുടുംബത്തിന് വേണ്ടി ഐ.എൻ.എൽ കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വരൂപിക്കുന്ന ഔഫ് കുടുംബ സഹായ ഫണ്ടിലേക്ക് ഐ.എൻ.എൽ കോട്ടപ്പുറം ശാഖാ സ്വരൂപിച്ച 25500 രൂപ കൈമാറി. കോട്ടപ്പുറത്ത് നടന്ന ചടങ്ങിൽ ഐ.എൻ.എൽ കാസർഗോഡ് ജില്ലാ സെക്രട്ടറി റിയാസ് അമലടുക്കത്തിന് നീലേശ്വരം നഗരസഭാ കൗൺസിലർ ഷംസുദ്ദീൻ അറിഞ്ചിറ തുക കൈമാറി. ഐ.എൻ.എൽ കോട്ടപ്പുറം ശാഖാ ഭാരവാഹികൾ പങ്കെടുത്തു.
إرسال تعليق