മലപ്പുറം: പന്താവൂരിൽ ആറുമാസം മുൻപ് കാണാതായ ഇർഷാദിന്റെ മൃതദേഹം കണ്ടെത്തി. നടുവട്ടം പൂക്കാന്തറ കിണറ്റിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കൊല നടത്തിയ ശേഷം മൃതദേഹം പ്രദേശത്തെ പൊട്ടക്കിണറ്റിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ മുതൽ കിണറ്റിൽ തെരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
ഇന്നലെ പകൽ മുഴുവൻ തെരച്ചിൽ നടത്തിയിട്ടും ഇർഷാന്റെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇന്ന് കിണറ്റിലെ മാലിന്യങ്ങൾ നീക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. സുഹൃത്തുക്കളായ സുഭാഷും എബിനും ചേർന്നാണ് ഇർഷാദിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുകളായിരുന്നു കൊലപാതകത്തിന്റെ കാരണം.
ഇർഷാദിനെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയി കൊലപ്പെടുത്തിയ ശേഷം നടുവട്ടം പൂക്കരത്തറയിലെ കിണറ്റിൽ മൃതദേഹം ഉപേക്ഷിച്ചെന്ന് കഴിഞ്ഞ ദിവസമാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്. സ്വർണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികൾ ഇർഷാദിൽ നിന്നും പണം വാങ്ങിയിരുന്നു. വിഗ്രഹം ലഭിക്കാതെ വന്നതോടെ ഇർഷാദ് പണം തിരികെ ചോദിച്ചു. ഇതാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതികൾ പോലീിനോട് വെളിപ്പെടുത്തിയത്
إرسال تعليق