ഓപ്പറേഷന്‍ സ്‌ക്രീന്‍’;മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി

തിരുവനന്തപുരം | കാഴ്ച മറയ്ക്കുന്ന കൂളിംഗ് പേപ്പറുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്‌ക്രീന്‍ എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ മുന്നൂറോളം വാഹനങ്ങള്‍ക്കെതിരെ പിഴ ചുമത്തി.

എറണാകുളം ജില്ലയില്‍ മാത്രം 110 വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. തിരുവനന്തപുരം 70,കൊല്ലം 71, മലപ്പുറം 48, വയനാട് 11എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ കരിമ്പട്ടിയിലുള്‍പ്പെടുത്തി രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ പരിശോധന നടത്താനാണ് നിര്‍ദേശം. പിഴ തുക ഇ- ചെല്ലാന്‍ വഴിയാകും ഈടാക്കുക

Post a Comment

أحدث أقدم