അൽ ഐൻ | അസഹ്യമായ തണുപ്പ് പ്രതിരോധിക്കുന്നതിന് പുക ഇട്ട് ഉറങ്ങിയ മൂന്ന് മലയാളികളിൽ ഒരാൾ ശ്വാസ തടസ്സം അനുഭവപ്പെട്ട് മരിച്ചു. അൽ ഐൻ അൽ മസൂദിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം തിരുന്നാവായ എടക്കുളം സ്വദേശി ഹംസ ( 29) യാണ് അൽ ജിമി ആശുപത്രിയിൽ ചൊവ്വാഴ്ച ഇന്നലെ ഉച്ചക്ക് മരിച്ചത്. കൂടെ ജോലി ചെയ്യുന്ന കാസർകോട് നെല്ലിക്കുന്ന് സ്വാദേശികളായ സഹോദരന്മാരായ കബീർ, സമീർ എന്നിവർ അത്ഭുതകരമായി രക്ഷപെട്ടു. ഇവരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.
ദിവസവും ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️
തണുപ്പിനെ പ്രതിരോധിക്കുന്നതിന് കരി കത്തിച്ചു കിടന്നുറങ്ങുകയായിരുന്നു തങ്ങളെന്ന് ഹംസയുടെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനായ കബീർ പറഞ്ഞു. രാവിലെ മൂന്ന് പേരെയും വീട്ടിൽ കാണാതിരുന്ന വീട് ഉടമസ്ഥൻ ഇവരുടെ റൂമിലെത്തി വിളിച്ചു ഉണർത്തിയിട്ടും എഴുനേൽക്കത്തപ്പോൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞി മുഹമ്മദ് – ആയിഷ കുട്ടി ദമ്പതികളുടെ മകനാണ് ഹംസ. ഭാര്യ: ഷഹന. മകൾ: ഇക്‌സ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ ഫത്താഹ്, റഹീന, സൈനബ. അൽ ഐൻ അൽ ജിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
إرسال تعليق