പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട 17 വയസുകാരിയെ പീഡിപ്പിച്ചു; പോലീസ്‌ ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റില്‍

കാസര്‍ഗോഡ്‌്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്‌റ്റില്‍. എ.ആര്‍. ക്യാമ്പിലെ ഉദ്യോഗസ്‌ഥനായ തിരുവനന്തപുരം സ്വദേശി ഗോഡ്‌വിന്നാണ്‌ അറസ്‌റ്റിലായത്‌. 17 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ്‌ കേസ്‌. പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതെന്ന്‌ പരാതിയില്‍ പറയുന്നു.
പരാതിക്ക്‌ പിന്നാലെ വനിതാ പോലീസ്‌ സെല്ലിലേക്ക്‌ വിളിച്ചുവരുത്തിയാണ്‌ പോലീസുകാരനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

Post a Comment

أحدث أقدم