ബദിയഡുക്ക ചെടേക്കാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ കൊലപാതകകേസില്‍ അമ്മ ഷാഹിന അറസ്റ്റില്‍ . നവജാത ശിശുവിനെ ഇയർഫോൺ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് ഷാഹിന കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.
ചെറിയ വയർ കഴുത്തിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടർന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ആദ്യ കുഞ്ഞ് ജനിച്ച് അധികം വൈകാതെ രണ്ടാമത്തെ കുഞ്ഞുണ്ടായതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഷാഹിനയുടെ മൊഴി.
ഡിസംബര്‍ 15-ന് രക്തസ്രാവമുണ്ടായതിനെതുടര്‍ന്ന് ഷാഹിനയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മണിക്കൂറുകള്‍ക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.
ഡോക്ടറിൽ നിന്നാണ് ഭർത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. യുവതി ഗർഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
إرسال تعليق