തിരുവനന്തപുരം > സംസ്ഥാനത്തെ സ്കൂളുകളും, കോളേജുകളിലും തുറന്ന് പ്രവർത്തനം ആരംഭിച്ച സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ മുഴുവൻ യൂണിറ്റുകളിലേയും കൺസക്ഷൻ കൗണ്ടറുകൾ തിങ്കളാഴ്ച (ജനുവരി 4) മുതൽ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
സർക്കാർ ഉത്തരവ് പ്രകാരം അദ്ധ്യയനം ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും (സെമസ്റ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്ക്) നിലവിലെ നിയമപ്രകാരം കൺസഷൻ അനുവദിക്കുന്നതും സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്ക്കും കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് മന്ത്രി നിർദ്ദേശം നൽകി
إرسال تعليق