മൂന്നര വർഷത്തിനുശേഷം ഖത്തർ എയർവേയ്സ് സൗദി വ്യോമാതിർത്തിയിലൂടെ പറന്നു. snews


ദോഹ: മൂന്നര വർഷത്തെ രാഷ്ട്രീയ സംഘർഷത്തിനും ഉപരോധത്തിനും വിരാമമായതോടെ ഖത്തർ എയർവെയ്സിന്റെ യാത്രാ വിമാനം സൗദി വ്യോമാതിർത്തിയിലൂടെ പറന്നു. ഇന്നലെ അർധരാത്രിയോടെ സൗദി അറേബ്യ ഖത്തറിനു മേലുള്ള ഉപരോധം അവസാനിപ്പിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ഖത്തർ എയർവേയ്സ് വിമാനം സൗദി അറേബ്യ ൻ അതിർത്തിക്കു മുകളിലൂടെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നത്.
ജോർദാൻ തലസ്ഥാനത്തെ ക്യൂൻ ആലിയ വിമാനത്താവളത്തിൽ നിന്നും ഖത്തറിലേക്കു പുറപ്പെട്ട വിമാനമാണ് സൗദി വ്യോമാതിർത്തിക്കു മുകളിലൂടെ പറന്നത്. ആഗോള ഏവിയേഷൻ സൈറ്റായ ഫ്ലൈറ്റ് റഡാറാണ് ഉപഗ്രഹ ചിത്രങ്ങൾ സഹിതം ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Post a Comment

أحدث أقدم