ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 200 ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപ്രതീക്ഷിതമായി മഞ്ഞ്മല ഇടിഞ്ഞുണ്ടായ പ്രളയത്തില്‍ ഒലിച്ച് പോയത് നിരവധി ജീവനുകളാണ്. ചാമോലി തപോവനിലെ ഭൂഗര്‍ഭ തുരങ്കത്തില്‍ കുടുങ്ങിപ്പോയ 12 പേര്‍ പ്രതീക്ഷകളറ്റ് സമയത്ത് പ്രതീക്ഷയുണര്‍ത്തിയത് മൊബൈലില്‍ നെറ്റ്‌വര്‍ക്ക് കാണിച്ചപ്പോഴാണ്. തുടര്‍ന്ന് അധികൃതരെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് ടണലില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തി 12 പേരെയും രക്ഷപ്പെടുത്തിയത്.
എങ്ങനെയും ടണലില്‍ നിന്ന് പുറത്തേക്ക് വരാന്‍ പുറത്തുനിന്ന് ആളുകള്‍ ബഹളം വയ്ക്കുന്നത് ഞങ്ങള്‍ കേട്ടു, എന്നാല്‍ അതിന് മറുപടി പറയുന്നതിന് മുമ്പെ വെള്ളവും ചെളിയും തങ്ങളുടെ മേല്‍ പതിക്കുകയായിരുന്നു...തപോവന്‍ പവര്‍ പ്രോജക്ട് വര്‍ക്കറായ ലാല്‍ ബഹാദൂര്‍ പറഞ്ഞു.
ഭൂഗര്‍ഭ ടണലില്‍ കുടുങ്ങിയ 12 പേരെ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രക്ഷപ്പെടുത്തിയത്. ഏകദേശം ഏഴ് മണിക്കൂറോളം ടണലില്‍ കുടുങ്ങിയതിന് ശേഷമാണ് അവരെ പുറത്തെത്തിച്ചത്. രക്ഷപ്പെടുത്തിയവരെ 25 കിലോമീറ്റര്‍ അകലെയുള്ള ഐടിബിപിയുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതീക്ഷകളറ്റ സമയത്താണ് കുടുങ്ങിയവരില്‍ ഒരാള്‍ക്ക് മൊബൈലില്‍ നെറ്റ്‌വര്‍ക്ക് കിട്ടിയതും രക്ഷയായതെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
إرسال تعليق