സംസ്ഥാനത്ത് വോട്ടെടുപ്പ് ഏപ്രില്‍ ആറിന്, മലപ്പുറം ഉപതിരഞ്ഞെടുപ്പും ഒപ്പം: വോട്ടെണ്ണല്‍ മെയ് 2 ന്

സംസ്ഥാനങ്ങളിലെയൂം പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തിയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ്. മലപ്പുറം ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് തന്നെ നടക്കും. തമിഴ്‌നാടും പുതുച്ചേരിയും കേരളത്തിനൊപ്പം പോളിങ് ബൂത്തിലെത്തും. വോട്ടെണ്ണല്‍ മെയ് രണ്ടിനാണ്.

തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 ന് വരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 19നാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 22നുമാണ്. അസമില്‍ മൂന്ന് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

ബീഹാര്‍ തിരഞ്ഞെടുപ്പ് അഭിമാനകരമായ നേട്ടമാണ്. കോവിഡിനിടെയിലും വിജയകരമായാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലാണ് പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്.

കേരളത്തില്‍ ആകെ 40,77 പോളിങ് ബൂത്തുകളാണ്. രാജ്യത്ത് 2.4 ലക്ഷം പോളിങ് സ്‌റ്റേഷനുകളാണ്. 18.86 കോടി വോട്ടര്‍മാരാണ് നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി വോട്ടിന് ഒരുങ്ങുന്നത്. വോെട്ടടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ക്ക് മാത്രമാണ് അനുമതി. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് തപാല്‍വോട്ട്ിന് അവസരം. വീട് കയറിയുള്ള പ്രചരണത്തിന് അഞ്ചുപേര്‍ മാത്രമേ ഉണ്ടാകൂ. തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി കേരളത്തില്‍ ദീപക് മിശ്ര ഐപിഎസിനെയാണ് നിയോഗിച്ചിരിക്കുന്നത്. തീയതി തീരുമാനിച്ചത് പരീക്ഷകളും മറ്റ് ഉത്സവങ്ങളും കണക്കിലെടുത്താണെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഓരോ മണ്ഡലത്തിലും പരമാവധി ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്.

Read also 2021 നിയമ സഭാ തിരഞ്ഞെടുപ്പ് മൊബൈൽ ഉപയോഗിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ  കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ  ആപ്പ്  Download ചെയ്യൂ Click here👉🖱️

Post a Comment

أحدث أقدم