ഇന്ധന വില വര്‍ധന:‌ മാര്‍ച്ച്‌ രണ്ടിന് സംയുക്ത വാഹന പണിമുടക്ക്.


തിരുവനന്തപുരം:
ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുo മാര്‍ച്ച്‌ രണ്ടിന് സംയുക്ത വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.ഇന്ധനവില വര്‍ധന മോട്ടോര്‍ വ്യവസായ മേഖലയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നതായി ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. പണിമുടക്ക് വിജയിപ്പിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച്‌ കെ കെ ദിവാകരന്‍, പി നന്ദകുമാര്‍ (സിഐടിയു), ജെ ഉദയഭാനു(എഐടിയുസി), പി ടി പോള്‍, വി ആര്‍ പ്രതാപന്‍ (ഐഎന്‍ടിയുസി), വിഎകെ തങ്ങള്‍ (എസ്ടിയു), മനയത്ത് ചന്ദ്രന്‍ (എച്ച്‌എംഎസ്), ടി സി വിജയന്‍ (യുടിയുസി), ചാള്‍സ് ജോര്‍ജ് (ടിയുസിഐ) തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

أحدث أقدم